Vgazo2K22
ഇന്ന് 9/12/2022 വെള്ളി. Vgazo2K22 ന്റെ നിർവഹണ ഘട്ടം...
തയ്യാറാക്കിയ പദ്ധതിയുടെ ചുക്കാൻ പിടിച്ച ജീന സാറാ മാത്യു, അഖിലേഷ് ടി എന്നിവരോടുള്ള അഗൈതവമായ കടപ്പാട് അറിയിച്ചു കൊണ്ട്.....
കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ ദിനാചരണം പതിപാദമായി അധ്യാപക വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മക കഴിവുകളും അവരിലെ നേതൃത്വ പാഠവം കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ.... പുറത്തേക്ക് കൊണ്ടുവരിക എന്ന അർത്ഥം വരുന്ന Vgazo എന്ന ഗ്രീക്ക് പദം തന്നെ പ്രോഗ്രാമിന്റെ പേരായി തെരഞ്ഞെടുത്തു...
പ്രോഗ്രാമിന് പേര് നിർദ്ദേശിച്ച ജീന സാറാമാത്യു, മനോഹരമായ ബ്രോഷർ തയ്യാറാക്കിയ ജെഫി വർഗീസ്.. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പ്രീയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ..♥️
മനസ്സിലുറപ്പിച്ച ചില നന്മയുള്ള തീരുമാനങ്ങളിൽ നിന്നും പിന്നിലേക്ക് വലിക്കാൻ പലതും, പലരുംവരും,അവയ്ക്കുമുന്നിൽ അന്ധതയും ബധിരതയും ആയുധമാക്കി നിലകൊണ്ട് പ്രവർത്തിക്കുവാൻ ശ്രദ്ധിച്ചാൽ ഏത് പ്രതിസന്ധിഘട്ടത്തിലും നമ്മൾ വിജയിക്കും..👌
Vgazo2K22 ന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ. ശാന്തി എസ്. രാജൻ ടീച്ചർ ആണ്. ചടങ്ങിന് അധ്യക്ഷൻ 2022-23കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. ജയകാന്ത് എസ്. ഷിനു മേരി വർഗീസിന്റെ പ്രാർത്ഥനാ ഗാനത്തിലൂടെ ആരംഭിച്ച ചടങ്ങിലേക്ക് വിദ്യാർത്ഥി കോ ഓർസിനേറ്റർ ആയ അഖിലേഷിന്റെ അനാരോഗ്യകരമായ അവസ്ഥയിലും ഓൺലൈൻ ആയി ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് അധ്യക്ഷ പ്രസംഗം, ഉത്ഘാടനപ്രസംഗം, എന്നിവ നടന്നു. ശേഷം പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി. ഹേന ബി മുഖ്യപ്രഭാഷണം നടത്തുകയും ശ്രീ. മുരളിദാസ് ജെ സാർ ആശംസകളും അറിയിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പ്രതിനിഥ്യം അറിയിച്ചു കൊണ്ടുള്ള Vgazo2K22 വിന്റെ കയ്യെഴുത്തു പ്രതി പ്രിൻസിപ്പാൾ പ്രകാശനം ചെയ്തു. പ്രിൻസിപ്പാളിന്റെ സന്ദേശം ഉൾക്കൊണ്ടിട്ടുള്ള കയ്യെഴുത്തു പ്രതിയിൽ പങ്കാളികളായ
1)ജെഫി വർഗീസ്
2)ആര്യ.ഇ
3) ആമിന സലിം
4)ഐശ്വര്യ ഗോപൻ
5)അനുപല്ലവി.എ
6)ആര്യ.വി
7) അപർണ ജയൻ
8)ഹീര.കെ
9)പുണ്യശ്രീ
10)രാഹുൽ വിജയൻ
11)രേഷ്മ മാക്സൺ
12)സിൽന.ടി
13)ആതിര.എ.എം
14)ദക്ഷിണ.സി.ആർ
15)നവ്യ.ആർ.സുരേഷ്
16)സീന സാറാ ജോസ്
17)അഞ്ജന.എസ്
18)അനു ജ്യോതി
19)അഖില.എ
20)അർച്ചന.പി.എസ്
21)ആര്യാദേവി.കെ
22)ആതിര സനൽ
23)ക്രിസ്റ്റീന.ഇ.ആന്റണി
24) ശിൽപ സുധി
25)ഐശ്വര്യ.എസ്
26)അഞ്ജന മുരളി
27) നീതി ടീച്ചർ
28) ലേഖ ടീച്ചർ
29) രജി ടീച്ചർ
30) മുരളി സാർ
31) ഹേന. ബി
എന്നിവരോടുള്ള കടപ്പാട് ചെറുതല്ല.
കയ്യെഴുത്തു പ്രതിയുടെ ചീഫ് എഡിറ്റർകോളേജ് പ്രിൻസിപ്പാൾഡോക്ടർ. ശാന്തി എസ് രാജൻ സ്റ്റാഫ് എഡിറ്റർ ശ്രീമതി.ഹേന. ബി സ്റ്റുഡന്റ് എഡിറ്റർ മാരായ ജീനാ സാറാ മാത്യു & അഖിലേഷ് ടി എന്നിവരോടും ഉള്ള നന്ദിയും അറിയിക്കുന്നു.
സാന്ദ്ര മുരളീധരൻ തയ്യാറാക്കിയ ലഖുലേഖ, നവ്യ ആർ സുരേഷ്, സീന സാറ ജോസ്, ദിലു സൂസൻ തോമസ്,
ആൻസി എബ്രഹാം , ദക്ഷിണ സി ആർ, ആതിര.എ.എം,ആതിര.എസ്,ഹീര.കെ, അഖില സുരേന്ദ്രൻ, അഞ്ജന.എസ് എന്നിവർ തയ്യാറാക്കിയ ദേശീയ മനുഷ്യാവകാശ ദൗത്യത്തിന്റെ വെബ്സൈറ്റ് അവലോകനങ്ങളുടെയും പ്രതിയും പ്രിൻസിപ്പാളിന് കൈമാറി. ചടങ്ങിന് വിദ്യാർത്ഥി കോർഡിനേർ ജീനാ സാറാ മാത്യു നന്ദി അറിയിച്ചു.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ ആമുഖം വായിച്ചു കൊണ്ട് രേഷ്മ അജിത് ഏവരെയും ശാക്തീകരിക്കുവാനുള്ള തുടക്കം കുറച്ചു. ദേശീയ മനുഷ്യാവകാശ ദൗത്യത്തിന്റെ വെബ്സൈറ്റ് ന്റെ അവലോകനം സീനാ സാറാ ജോസ് , ദിലു സൂസൻ മാത്യു എന്നിവർ നടത്തി. ശേഷം നടന്ന ക്വിസ് പ്രോഗ്രാമിൽ
1.അഖില എ
ആതിര എസ്
കാർത്തിക എ
2.അതുല്യ നായർ
ശില്പ സുധി
അഞ്ചു എസ്
3. അഞ്ജന മുരളി
ആതിര സനൽ
അഞ്ചുലക്ഷ്മി എസ്
4. സിൽന ടി
ധനലക്ഷ്മി എസ്
ആര്യ ദേവി കെ
നാലു ഗ്രൂപ്പ്കളാക്കി തിരിച്ച ടീമിൽ
നിന്നും അവസാനഘട്ടത്തിൽ വിജയികളായ ഒന്നാം ടീമിന്അവിടേക്കെത്താൻ പാത ഒരുക്കിയ ബാക്കി മൂന്നു ഗ്രൂപ്പുകാരുടെയും പരിശ്രമം ചെറുതല്ല. ക്വിസ് മാസ്റ്റർ ആര്യയും സ്കോർ ബോർഡ് തയ്യാറാക്കിയ ക്രിസ്റ്റിന ആന്റണിയും ഐശ്വര്യഗോപനും അവരുടേതായ നേതൃത്വം ഭംഗിയാക്കി..
പിന്നീട് നടന്ന സംവാദത്തിന് വിഷയമായത് വസ്ത്രധാരണ ശൈലി ഓരോ വ്യക്‌തിക്കും സൗകര്യപ്രദമായതോ തനതുസംസ്കാരത്തിനടിസ്ഥാനത്തിലോ എന്നതാണ്.. സംവാദത്തിന് മോഡറേറ്റർ ആയത് ജയകാന്ത് എസ് ആണ്..
1. ആരതി
ആര്യ വി
ഷിനു മേരി വർഗീസ്
പ്രിയങ്ക പി
ഹരിലക്ഷ്മി
2. അനു ജ്യോതി
അപർണ ജയൻ
ആമിന സലിം
കാളിദാസ്
ആതിര സനൽ
എന്നിങ്ങനെയുള്ള ഇരു ടീമും സംവാദത്തിലൂന്നി തന്നെ അവരുടെ ആശയങ്ങൾമറ്റുള്ളവരിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കുകയുണ്ടായി. ജയകാന്ത് വളരെ കൃത്യമായി മോഡറേറ്റർ ആയി പ്രവർത്തിച്ചു. ഏറ്റവും നല്ല സംവാദക ആയത് ഹരിലക്ഷ്മി ആയിരുന്നു. സംഗ്രഹം എന്ന നിലയിൽ സോഷ്യൽ സയൻസ് വിഭാഗം അധ്യാപിക ശ്രീമതി ലേഖ ബി ടീച്ചർ രണ്ടു വാക്ക് സംസാരിച്ചു..
മനുഷ്യാവകാശങ്ങളിൽ ഊന്നി തയ്യാറാക്കി അവതരിപ്പിച്ച സ്കിറ്റിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം, ഏത് ജാതിയിലോ മതത്തിലോ വിശ്വസിക്കാനുള്ള വ്യക്തിപരമായ അവകാശം, മൗലിക കർത്തവ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയതായിരുന്നു. രചന സംവിധാനം ആർദ്ര, അവതരണം ഹീര, അഭിനേതാക്കൾ രാഹുൽ എസ്, അഞ്ജലി എ, അഖില അനിൽ, അഞ്ജന എസ് ആർ, ഗോപിക ആർ, അമൽജിത്, വിജിൽ, അഖില സുരേന്ദ്രൻ..
ഓരോ പരിപാടികളും ഓരോ കാൽവയ്പ്പുകൾ ആണ്. സ്വന്തമായും മറ്റുള്ളവർക്കും ഒപ്പം സഞ്ചരിച്ചുണ്ടായ അനുഭവങ്ങൾ സ്വയം വിശകലനംചെയ്തു സ്വയം നേതാവാകാൻ ഓരോരുത്തർക്കും കഴിഞ്ഞു എന്നുള്ള ആത്മവിശ്വാസത്തോടുകൂടി ആയിരിക്കുന്ന അവസ്ഥയുടെ പരിമിതിക്കുള്ളിൽ നിന്നു പുറത്തുകടന്ന് അർഹിക്കുന്ന അവസ്ഥയുടെ അത്ഭുതലോകത്തേക്ക് പ്രവേശിക്കുവാൻ നമുക്കോരോരുത്തർക്കും കഴിഞ്ഞു എന്നുള്ള വിശ്വാസത്തോടെ.... ഒപ്പം നിന്ന എല്ലാ പ്രീയപ്പെട്ട അധ്യാപകർ മുരളി സാർ, ലേഖ ടീച്ചർ, ജോർജ് സാർ, നീതി ടീച്ചർ, രജി ടീച്ചർ, പ്രീയപ്പെട്ട അനധ്യാപകർ, പ്രെസ്സ്കാർ, നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടുകാർ.. നല്ല നിർദ്ദേശങ്ങൾ തന്ന് ഒപ്പം നിന്ന പ്രീയപ്പെട്ട നിങ്ങളുടെ സീനിയർ വിദ്യാർത്ഥികൾ എല്ലാവരോടും സ്നേഹം 💕 ഇഷ്ടം ♥️...
കണ്ണ് നിറയാനും മനസ്സ് നിറയാനും ഒരു വാക്ക് മതി..അർത്ഥത്തിലല്ല അതിന്റെ ഉപയോഗിക്കുന്നതിലാണ് വാക്കിന്റെ പൊരുൾ എന്ന തിരിച്ചറിവോടെ💕
എന്നും നിങ്ങളുടെ സ്വന്തം
ഹേന ടീച്ചർ
09/12/2022
❤️
ReplyDelete💓💓
ReplyDelete❤️❤️
ReplyDelete❤️❤️❤️
ReplyDelete😍😍❤️❤️
ReplyDelete😍❣️❣️
ReplyDelete👌
ReplyDelete😍😍
ReplyDelete♥♥
ReplyDeleteThis comment has been removed by the author.
ReplyDelete💖💖
ReplyDelete❤️❤️
ReplyDelete♥️♥️
ReplyDelete❤️🩹💯
ReplyDelete😍😍
ReplyDelete❤️❤️
ReplyDelete🖤
ReplyDelete🥰
ReplyDelete