കുത്തിവര

 സംസാരിക്കുവാനാണുനാവ്,  എന്ന് കരുതി വായിൽ വരുന്നതൊക്കെ അങ്ങ് പറയാൻ പാടില്ല... 😔


  പറഞ്ഞുപോയതിന്റെ പേരിൽഖേദിക്കേണ്ടിവരലാണ്  ഏറ്റവും വലിയ സങ്കടം.🙃  ചില നേരത്തെ ദേഷ്യത്തിന്റെ പേരിലോ, വാശിയുടെ പേരിലോ, സങ്കടത്തിലോ   വായിൽ നിന്നും  അറിയാതെ വീഴുന്ന 🤦‍♀️ ചിലവാക്കുകൾ പിന്നീട്  വല്ലാതെ സങ്കടം തന്നിട്ടുണ്ട്. 😪


  പറയുമ്പോൾ  വാക്കുകളുടെ ആഴം  മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുന്നു😪 എന്ന് അന്നേരം ഓർക്കില്ല. 😇  ഒരുപക്ഷെ, അവരുടെ മനസ്സിനെ അത് വല്ലാതെ വേദനിപ്പിക്കുകയും😑 ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ ബാധിക്കുകയും🤥 ചെയ്തിട്ടുണ്ടാകും... 😕


സമൂഹത്തിലായാലും കുടുംബത്തിലായാലും  സൂക്ഷിച്ച് വാക്കുകൾ ഉപയോഗിക്കുക,😊 സൗമ്യമായി സംസാരിക്കാൻ ശ്രമിക്കുക☺️, കൂടെയുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ കുത്തുവാക്കുകൾ പറയാതിരിക്കുക💪.  കേട്ടവർക്ക് പൊരുത്തപ്പെടാൻ ശ്രമിച്ചാലും👌 , അവർക്ക്  അത്രപെട്ടെന്നൊന്നും മറക്കാൻ പറ്റിയെന്നുവരില്ല.✌️..


(ആരെ എങ്കിലും എന്തെങ്കിലും പറയാൻ  തോന്നുമ്പോൾ പേര് പറയാതെ വാട്സാപ്പ് സ്റ്റാറ്റസ് ഇടുക🤭.. ആർക്കും തിരിച്ചറിയില്ല... കാരണം അത് നമ്മുടെ സ്വകാര്യം ആണ്.  വായിക്കുന്നവർ വായിക്കട്ടെ.. അത് അവരുടെ സ്വാതന്ത്ര്യം...

പിന്നെ പറഞ്ഞിട്ടും കാര്യമില്ല എന്ന് തോന്നുന്നവരോട് മിണ്ടുകയെ വേണ്ട.. കാരണംഅതിനും വേണം ഒരു യോഗ്യത 🤭 )


വാട്സാപ്പ് ഇല്ലേൽ ഉറക്കെ പാട്ട് പാടണം😃.... അതല്ലേൽ ബുക്ക് എടുത്ത് കുത്തിവരയ്ക്കണം..✍️ ഒന്നുമല്ലേൽ മനസ്സിൽ പറയുക... അരുത് ഹേന അരുത് ..😜 (നിങ്ങൾ നിങ്ങളുടെ പേര് പറഞ്ഞാൽ മതി കേട്ടോ🙆‍♀️ )

Comments

Popular posts from this blog

KOTHARI COMMISSION REPORT

Education System In India During British Rule:

MCQ of Health Education